അറിയിപ്പുകൾ – June -20-2021

1. നമ്മുടെ സൺഡേസ്കൂൾ ക്ലാസുകൾ മൂന്നാമത്തെ ആഴ്ചയിലേക്കു കടക്കുന്നു. കുട്ടികളും മാതാപിതാക്കളും 7 മണിക്കുള്ള വി. കുർബാ നയുടെ ലൈവ് സ്ട്രീമിങ്ങിൽ പങ്കുചേരാൻ ശ്രദ്ധിക്കണേ. ഒന്നു മുതൽ അഞ്ചാം ക്ലാസു വരെയുള്ള കുട്ടികൾക്ക് 9 മണി മുതൽ 10 മണി വരെയും, 6 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കു 10 മുതൽ 11 വരെയും ആയിരിക്കും ക്ലാസുകൾ. അപൂർവ്വം ചില കുട്ടികൾ ക്ലാസ്സ് അറ്റൻഡ് ചെയ്യാതെ കാണുന്നുണ്ട്. മാതാപിതാക്കൾ ശ്രദ്ധിക്കണമേ.

2.ഒന്നാം ക്ലാസ്സുകളിലേക്കു പ്രവേശനം എടുക്കാനുള്ളവർ എത്രയും പെട്ടന്ന് അഡ്‌മിഷൻ എടുക്കുക. ക്ലാസ്സുകൾ ആരംഭിച്ചുകഴിഞ്ഞു.

3.സൺഡേസ്കൂൾ ടെക്സ്റ്റുബുക്കുകൾ എത്തിയിട്ടുണ്ട്. പള്ളിയുടെ പിറകിലുള്ള പുതിയ ഓഫീസിൽനിന്നും പുസ്തകങ്ങൾ തിങ്കളാഴ്ച കാലത്ത് 10 മണി മുതൽ 1.00 മണിവരെ ലഭ്യമാണ്. വാങ്ങിക്കാൻ ശ്രദ്ധിക്കുമല്ലോ.

4. 24-)o തീയതി വ്യാഴാഴ്ച വി. സ്നാപകയോഹന്നാsâ ജനനതിരുന്നാൾ.

5. ഇന്ന് നടത്താനിരുന്ന പിതാക്കന്മാരുടെ ഓൺലൈൻ സംഗമം മാറ്റിവച്ചിരിക്കുന്നു. പുതിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

6. നമ്മുടെ ഇടവകയിലെ അമ്മമാരുടെ ഓൺലൈൻ സംഗമത്തിൽ വളരെപ്പേർ പങ്കെടുത്തതിൽഉള്ള സന്തോഷം അറിയിക്കുന്നു.

7. യുവദീപ്തിയുടെ Welcome Meet 2021 ഇന്ന് വൈകുന്നേരം 7 മണിക്ക് ഓൺലൈനിൽ നടക്കും. 11th, 12th, ക്ലാസ്സുകളിൽ പഠിക്കുന്നവരും, പഠനം പൂർത്തിയായവരും പങ്കെടുക്കാൻ ശ്രദ്ധിക്കണമേ; പങ്കെടുപ്പിക്കാൻ മാതാപിതാക്കളും. Google Meet sâ link എല്ലാ വർക്കും നൽകുന്നതാണ്.

8. നമ്മൾ ഇതുവരെ 125 കുടുംബങ്ങളെ ഈ കോവിഡിsâ കാലത്തു പിന്തുണച്ചു. മരുന്ന്, ചികിത്സാസഹായം, ഭക്ഷണo, നിത്യോപയോഗ സാധനങ്ങൾ വാങ്ങാനുള്ള സാമ്പത്തിക സഹായം, വിദ്യാഭ്യാസ സഹായം, പഠനോപകരണങ്ങൾ വാങ്ങാനുള്ള സഹായം എന്നീ മേഖല കളിലാണു ഏറ്റവും ആവശ്യക്കാരെ കൂട്ടായ്മ ലീഡേഴ്സിsâ നിർദ്ദേശ പ്രകാരം പിന്തുണച്ചത്. ഒപ്പം വാഹനസൗകര്യം ഏർപ്പെടുത്തുക, രക്തദാനം എന്നീ മേഖലകളിലും നമ്മൾ സഹായം എത്തിച്ചു. പിന്തുണക്കുന്നവർക്കു നന്ദി.

2021 ജൂൺ 20, ഈ വർഷത്തെ പിതൃ ദിനമായി ആചരിക്കുന്നു

പിതൃ ദിനാചരണത്തിന്റെ ഭാഗമായി നടത്തപെടുന്ന ഓൺലൈൻ മത്സരങ്ങൾ

1. The Gospel according to my Father
എന്റെ പിതാവ് എഴുതിയ സുവിശേഷം

അപ്പൻ നൽകിയ നന്മയുടെ പ്രചോദനങ്ങൾ അധികരിച്ചുള്ള രചന
4 പാരഗ്രാഫിൽ കൂടരുത്, മലയാളത്തിലോ ഇംഗ്ളീഷിലോ രചന ആവാം
രചനകൾ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്

2. അപ്പൻ പാടുന്ന ക്രിസ്തീയ ഭക്തി ഗാനം
5 മിനിറ്റിൽ കൂടരുത്, കരോക്കെ ഉപയോഗിക്കുന്നതിൽ തടസ്സമില്ല

3. താതനോടൊത്തുള്ള സുന്ദരനിമിഷത്തിന്റെ ഒരു സെൽഫി
(ഒരു കുടുംബത്തിൽ നിന്നും ഒരു സെൽഫി)

മൂന്ന് മത്സരങ്ങൾ ഇടവക തലത്തിൽ ക്രമീകരിച്ചിരിക്കുന്നു, രചനകൾ, ഫോട്ടോ, പാട്ടിന്റെ വീഡിയോ എന്നിവ ജൂൺ 24 വ്യാഴാഴ്ച വൈകിട്ട് 05 മണിക്ക് മുൻപായി നമ്മുടെ ഇടവകയുടെ whatsApp നമ്പറായ 8547669575 ലേക്ക് അയച്ചു തരുക

എല്ലാ പിതാക്കന്മാർക്കും പിതൃ ദിനത്തിന്റെ ആശംസകളും പ്രാർഥനകളും നേരുന്നു

ലൂർദ് ഇടവക കുടുംബം

എല്ലാവർക്കും ഒരു നല്ല, അനുഗ്രഹീതമായ ഞായറാഴ്ച ആശംസിക്കുന്നു!!!

ഒപ്പം ഫലദായകമായ ഒരു വാരവും നേരുന്നു, പ്രാർഥിക്കുന്നു.

 

സ്നേഹപൂർവം,

നെല്പുരപ്പറമ്പിൽ ഫിലിപ്പച്ചൻ